കോട്ടക്കൽ ഒതുക്കുങ്ങൽ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒതുക്കുങ്ങൽ മുനമ്പത്ത് സ്വദേശി യുവാവ് മരണപ്പെട്ടു. കല്ലങ്ങാടൻ കരീമിന്റെ മകൻ മുഹമ്മദ് സിനാൻ ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപുണ്ടായ ബൈക്കപകടത്തെ തുടർന്ന് ഗുരുതര പരിക്കുകളോടെയാണ് അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നത്. വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
