മലപ്പുറം വളാഞ്ചേരി: ദേശീയപാത 66-ലെ വളാഞ്ചേരി വട്ടപ്പാറ വയഡക്ടിന് മുകളിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണാപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾ മരിച്ചു. കുറ്റിപ്പുറം പേരശ്ശനൂർ ആന്ധ്രവളപ്പിൽ വീട്ടിൽ അഫ്സൽ (37), ഭാര്യ സാബിറ എന്നിവരാണ് മരിച്ചത്.
വളാഞ്ചേരിയിലെ ലെതർ പ്ലാനറ്റിൽ ദീർഘകാലം ജോലി ചെയ്തിരുന്ന വ്യക്തിയാണ് അഫ്സൽ.
വെള്ളിയാഴ്ച രാത്രി 11.30-ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അമിതവേഗത്തിലെത്തിയ ലോറികൾക്കിടയിൽ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർപ്പെടുകയായിരുന്നു.
അപകടത്തെത്തുടർന്ന് അഫ്സലിന്റെ മൃതദേഹം അരമണിക്കൂറോളം സംഭവസ്ഥലത്തുനിന്ന് മാറ്റാനാകാതെ കുടുങ്ങിക്കിടന്നു.
അഫ്സലിന്റെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും സാബിറയുടെ മൃതദേഹം വളാഞ്ചേരി നടക്കാവ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
