ലോറിയിൽ നിന്ന് ഓക്‌സിജൻ സിലിണ്ടർ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

 


കണ്ണൂർ: ദേശീയ പാത ചുങ്കത്ത് ഓടിക്കൊണ്ടിരിക്കുന്ന ലോറിയിൽ നിന്ന് ഓക്സസിജൻ സിലിണ്ടർ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തളിപ്പറമ്പ് കെഎസ്ഇബി ജീവനക്കാരൻ ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ കെ.ശ്രീജിത്താണ് (48) മരിച്ചത്. തളിപ്പറമ്പിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് അപകടമുണ്ടായത്.ബൈക്ക് യാത്രക്കാരന്റെ ദേഹത്തേക്കാണ് ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ച് വീണത്. ഗുരുതരമായി പരുക്കേറ്റയാളെ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ലോറി വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post