പാലക്കാട്: വാണിയംകുളം അങ്ങാടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ 18-കാരൻ ദാരുണമായി മരിച്ചു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു.
വാണിയംകുളം പനയൂർ പുതുക്കാട്ടിൽ വീട്ടിൽ ഷിബിൽ (18) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാവുക്കോണം പാറമേൽ വീട്ടിൽ പ്രജിത്തിനെ (26) വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം ചികിത്സയിലാണ്.
