എടവണ്ണയിൽ കാട്ടുപന്നിയുടെ ആക്രമണം; സ്ത്രീ ദാരുണമായി മരിച്ചു; മൂന്ന് പേർക്ക് പരിക്ക്



​മലപ്പുറം: എടവണ്ണ കിഴക്കേ ചാത്തല്ലൂരിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരു സ്ത്രീ മരണപ്പെട്ടു. പള്ളിയിലേക്ക് നമസ്കാരത്തിനായി എത്തിയവർക്ക് നേരെയാണ് കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്.

​സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ പി.കെ. ഫാത്തിമയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പി.ടി. മുഹമ്മദലി, കുനിയമണ്ണൻ ഹമീദ്, വി.പി. അബ്ദുള്ള എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ നിലവിൽ ചികിത്സയിലാണ്. ആളുകളുടെ നേരെ പാഞ്ഞടുത്ത പന്നിയെ പിന്നീട് നാട്ടുകാർ ചേർന്ന് പിടികൂടി.

​വിവരമറിഞ്ഞ് എടവണ്ണ പോലീസും വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരണപ്പെട്ട ഫാത്തിമയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

​ജനവാസ മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും, ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post