പരപ്പനങ്ങാടി: മലപ്പുറം ആനങ്ങാടി റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി അപരിചിതനായ വ്യക്തി മരിച്ചു. ഇന്ന് (ചൊവ്വാഴ്ച) നടന്ന അപകടത്തിൽ മരണപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്ന് മൃതദേഹം തുടർനടപടികൾക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
