വേങ്ങര കണ്ണമംഗലം: ചെരേക്കാട് ചെങ്കൽ ക്വാറിയിലുണ്ടായ JCB അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വട്ടപ്പൊന്ത സ്വദേശി സ്രാമ്പ്യേക്കൽ ബീരാന്റെ മകൻ ഹമീദ് ആണ് മരണപ്പെട്ടത്.
ക്വാറിയിൽ ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ JCB യുടെ മണ്ണ് മാന്തുന്ന ഭാഗം തലയിൽ തട്ടിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഹമീദിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
