കാറിനുള്ളിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

 


​തിരുവനന്തപുരം: തലസ്ഥാനത്ത് കാറിനുള്ളിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയും കിളിമാനൂർ തട്ടത്തുമല സ്വദേശിയുമായ ആഷിക് (23) ആണ് മരിച്ചത്.

​ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ കാറുമായി വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ആഷിക് രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ കല്ലമ്പലത്തെ ദേശീയപാതയ്ക്ക് സമീപമുള്ള ഇടറോഡിൽ നിർത്തിയിട്ട നിലയിൽ ആഷിക്കിന്റെ കാർ പോലീസ് കണ്ടെത്തി.

​കാറിനുള്ളിൽ അബോധാവസ്ഥയിൽ കാണപ്പെട്ട ആഷിക്കിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിനുള്ളിൽ ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ച നിലയിലായിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കല്ലമ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Post a Comment

Previous Post Next Post