.കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ വാഹനാപകടം: 18-കാരന് ദാരുണാന്ത്യം

 


​അടിമാലി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അടിമാലിക്കടുത്ത് ഇരുമ്പുപാലത്തുണ്ടായ വാഹനാപകടത്തിൽ 18-കാരൻ മരിച്ചു. മുത്തിക്കാട് താമസിക്കുന്ന പാറേക്കുടിയിൽ ജോഷ്ബിൻ ജോയ് ആണ് മരിച്ചത്.

​ഇന്ന് രാവിലെ 09.30-ഓടെ സ്വകാര്യ ബസും സ്കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ജോഷ്ബിനെ ഉടൻ തന്നെ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post