ആലപ്പുഴ ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി



​ആലപ്പുഴ: ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. കളർകോട് കപ്പക്കട ഭാഗത്തെ വർക്ക്‌ഷോപ്പിൽ നിന്ന് കൊമ്മാടി ഭാഗത്തുള്ള വർക്ക്‌ഷോപ്പിലേക്ക് കൊണ്ടുപോകുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചതെന്നാണ് വിവരം.

​യാത്രയ്ക്കിടെ വാഹനത്തിൽ നിന്ന് പെട്ടെന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടൻ തന്നെ പുറത്തേക്കിറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടിത്തത്തിൽ ലോറിയുടെ ക്യാബിൻ പൂർണമായും കത്തിനശിച്ചിട്ടുണ്ട്.

​വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘമാണ് തീ പൂർണമായി നിയന്ത്രണവിധേയമാക്കിയത്. വാഹനത്തിലെ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് ഫയർഫോഴ്സ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ.

Post a Comment

Previous Post Next Post