മുതുതലയിൽ അനധികൃത വൈദ്യുതി കമ്പിവെലിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

 


​മുതുതല: പാടത്ത് അനധികൃതമായി സ്ഥാപിച്ച വൈദ്യുതി കമ്പിവെലിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു. ചോലയിൽ വീട്ടിൽ കറുപ്പൻ (67) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മുതുതല മൂന്നാംമാട കൊഴിക്കോട്ടിരി എസ്.പി. നഗറിന് സമീപത്തെ പാടത്താണ് സംഭവം.

​കാട്ടുപന്നികളെ തുരത്താനായി പാടത്തിന് കുറുകെ അനധികൃതമായി വലിച്ച വൈദ്യുതി കമ്പിവെലിയിൽ നിന്നാണ് അപകടമുണ്ടായതെന്നാണ് വിവരം. പാടത്ത് സ്ഥാപിച്ച 'കുരുത്തി' (മീൻപിടിത്ത ഉപകരണം) എടുക്കാനായി പുലർച്ചെ പാടത്തിറങ്ങിയപ്പോൾ അബദ്ധത്തിൽ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. സംഭവസ്ഥലത്ത് മീനുകളും ചത്തുപൊങ്ങിയിട്ടുണ്ട്.

​പട്ടാമ്പി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post