ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണ് അപകടം; ആളുകൾ കുടുങ്ങിക്കിടക്കുന്നെന്ന് സൂചന



ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണ് ദുരന്തം. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ സീമാപുരിയിലുള്ള അഞ്ചുനില കെട്ടിടമാണ് തകർന്നത്. ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു വിവരം. ഡൽഹിയിലെ സത്യാനികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് 7 പേർ മരിച്ച ദുരന്തമുണ്ടായി ഒരു മാസം തികയുമ്പോഴാണ് പുതിയ അപകടംഉച്ചയ്ക്കുശേഷംമൂന്നേകാലോടെയാണ്അപകടത്തെക്കുറിച്ചു വിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസ് പറഞ്ഞു. ഫയർ ഫോഴ്‌സിൻ്റെ നാലു വാഹനങ്ങൾ രക്ഷാപ്രവർത്തനത്തിനായി അയച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post