അങ്കമാലിയിൽ ബൈക്ക് മറിഞ്ഞ് തൃശൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

 


​അങ്കമാലി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് മറിഞ്ഞ് തൃശൂർ സ്വദേശിയായ യുവാവ് മരിച്ചു. തൃശൂർ സ്വദേശി യദുകൃഷ്ണൻ (23) ആണ് അപകടത്തിൽ മരിച്ചത്. അത്താണി കോട്ടായിയിലെ ഭാരത് ബെൻസ് സ്ഥാപനത്തിലെ ജീവനക്കാരനാണ്.

​ദേശീയപാതയിൽ കരിയാട് കവലയ്ക്ക് സമീപം പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ യദുകൃഷ്ണൻ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിൽ തെന്നി മറിയുകയായിരുന്നു. നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ ഇദ്ദേഹത്തിന് ഗുരുതരമായി പരുക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​സംഭവത്തിൽ നെടുമ്പാശേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം പിന്നീട് നടക്കും.

​പിതാവ്: വത്സൻ

​മാതാവ്: സുനിത

​സഹോദരൻ: ഹരികൃഷ്ണൻ

Post a Comment

Previous Post Next Post