തവനൂർ: മലപ്പുറം തവനൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. തവനൂർ സ്വദേശിയായ ജവാസ് കെ. എസ് (25) ആണ് അപകടത്തിൽ മരണപ്പെട്ടത്.
നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് തൊട്ടുപിന്നാലെ നാട്ടുകാർ ചേർന്ന് ജവാസിനെ ആലത്തിയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അഞ്ജനയാണ് മാതാവ്.
