​നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ ദാരുണമായി മരിച്ചു

 


​എറണാകുളം: നെടുമ്പാശ്ശേരിയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. അമിത വേഗതയിലെത്തിയ മിനികൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ചാണ് ഈ വലിയ ദുരന്തമുണ്ടായത്.

​പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വയനാട് സ്വദേശിനി ദേവിക(21), പാലക്കാട് സ്വദേശിനി ഗോപിക(22), സൗത്ത് കർണാടക സ്വദേശി ഇയാസ്(21) എന്നിവരാണ് മരിച്ചത്.. അമിത വേഗതയിലെത്തിയ കാര്‍ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു .

​അപകടത്തിന് ശേഷം നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ച കാർ ഡ്രൈവർ സുഹൈൽ സജീവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു



Post a Comment

Previous Post Next Post