ഷാർജയിൽ വാഹനാപകടം: മൊറയൂർ സ്വദേശി അബ്ദുൽ വാജിദ് മരണപ്പെട്ടു

  


മലപ്പുറം ​  കൊണ്ടോട്ടി: ഷാർജയിലുണ്ടായ വാഹനാപകടത്തിൽ കൊണ്ടോട്ടി മൊറയൂർ ചെമ്പ്രീരി സ്വദേശി മരണപ്പെട്ടു. മൊറയൂർ ചെമ്പ്രീരി അബ്ദുറഹീം - കദീജ ദമ്പതികളുടെ മകൻ അബ്ദുൽ വാജിദ് (32) ആണ് മരിച്ചത്.

​അബുദാബിയിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. ജോലി ആവശ്യത്തിനായി കാറിൽ യാത്ര ചെയ്യവെ മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടമുണ്ടായത്. അപകടസമയത്ത് കാറിൽ അദ്ദേഹം മാത്രമാണ് ഉണ്ടായിരുന്നത്.

​അരീക്കോട് കൊല്ലത്തൊടി ഷാക്കിറിന്റെ മകൾ സനയാണ് ഭാര്യ. മക്കൾ: ഹെയ്‌സ്, മിറ. സഹോദരങ്ങൾ: അബ്ദുൽ വാസിഹ്, അബ്ദുൽ വാഹിദ് ഫസീല, അബ്ദുൽ വാരിസ്.

Post a Comment

Previous Post Next Post