പുത്തൻചിറയിൽ ഏഴാം ക്ലാസ് വിദ്യാർഥി കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

 


​മാള: പുത്തൻചിറയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ അമ്പൂക്കൻ വീട്ടിൽ ഷിജോയുടെ മകൻ ആന്റണി (12) ആണ് മരിച്ചത്.

​ഇന്നലെ രാവിലെ 11 മണി മുതൽ കുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ രാത്രിയാണ് സമീപത്തെ കുളത്തിൽ കുട്ടി മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

​കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ജി.എസ്.എച്ച്.എസ്. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ആന്റണിയെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. സംഭവത്തിൽ മാള പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post