കോഴിക്കോട് നല്ലളം മോഡേൺ ബസാറിൽ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. രാമനാട്ടുകര സ്വദേശികളായ ദിനിൽ, അജീഷ്, ഫറോക്ക് സ്വദേശി വിമൽ എന്നിവരാണ് മരിച്ചത്. മൊബൈൽ ടവർ ജോലി കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ 5 പേരാണ് ഉണ്ടായിരുന്നത്. രണ്ടു പേർക്ക് ഗുരുതര പരുക്കേറ്റു.
