തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു മരണം



തിരുവനന്തപുരം കരമനയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു മരണം പുലർച്ചെ ഒന്നരയോടെ നന്തിലത്ത് G മാർട്ടിനു സമീപം ആണ് അപകടം. നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്,  സജിൻ,ഇതര സംസ്ഥാന തൊഴിലാളിയായ ഹൃദിക്ക് എന്നിവരാണ് മരിച്ചത് 


ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. മരിച്ചവർ ഹോട്ടൽ ജീവനക്കാരാണ്. മൂവരും ഒരു ബൈക്കിലായിരുന്നു എന്നാണ് വിവരം. മറ്റ് രണ്ട് ബൈക്കുകൾ അവിടെ പാർക്ക് ചെയ്‌തിരുന്നതാണ്‌. ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം.

Post a Comment

Previous Post Next Post