ലോറിയും സ്‌കൂട്ടറൂം കൂട്ടി ഇടിച്ച് അപകടം ഹോസ്പിറ്റൽ ജീവനക്കാരി മരണപ്പെട്ടു

 


മലപ്പുറം പെരിന്തൽമണ്ണ ലോറിയും സ്‌കൂട്ടറൂം കൂട്ടി ഇടിച്ച് അപകടം ഹോസ്പിറ്റൽ ജീവനക്കാരി മരണപ്പെട്ടു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെ സീനിയര്‍ സ്റ്റാഫ് നഴ്സ് മരിച്ചു. വലമ്പൂര്‍ പൂപ്പലം പാറക്കല്‍ വീട്ടില്‍ വിനോദ് രാജിന്റെ ഭാര്യ പി.കെ. സുജാതയാണ് (49) മരിച്ചത്. 16 വ ര്‍ഷമായി പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ നഴ്‌സായിരുന്നു സുജാത. സ്‌കൂട്ടറില്‍ ജോലിക്ക് ആശുപത്രിയിലേക്കു പോകുമ്പോള്‍ പെരിന്തല്‍മണ്ണ-ഊട്ടി റോഡില്‍ മാനത്തുമംഗലത്ത് ബുധനാഴ്ച രാവിലെ 7.50നായിരുന്നു അപകടം. അമിത വേഗത്തില്‍ വന്ന ലോറി സുജാതയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ചരക്കുകയറ്റിയെത്തിയ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടറിൽ ഇടിച്ചതോടെ തെറിച്ച് വീഴുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഉടന്‍ പെരിന്തണ്‍മണ്ണ പൊലീസെത്തി നടപടികള്‍ സ്വീകരിച്ചു. ഉടന്‍ സമീപത്തെ മൗലാന ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. മക്കള്‍: ദേവി ഗിരിജ, സഹസ്രനാഥന്‍.

Post a Comment

Previous Post Next Post