കാറിന് പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം അഞ്ചുപേര്‍ക്ക് പരിക്ക്



ഇരിട്ടി: കണ്ണൂര്‍ ഇരിട്ടി-വീരാജ് പേട്ട അന്തസ്സംസ്ഥാനപാതയില്‍ കാറിന് പിറകില്‍ മറ്റൊരു കാറിടിച്ച്‌ കുടക് സ്വദേശികളായ അഞ്ചുപേര്‍ക്ക് പരിക്ക്.കുന്നോത്ത് ബെന്‍ഹില്‍ സ്കൂളിന് മുന്നിലാണ് അപകടം

ഇരിട്ടി ഭാഗത്തുനിന്ന് കുടകിലേക്ക് പോകുന്നവര്‍ സഞ്ചരിച്ച കാറിന് പിന്നില്‍ നിയന്ത്രണം വിട്ട മറ്റൊരു കാര്‍ ഇടിച്ചത്.


അപകടത്തെ തുടര്‍ന്ന് കുടക് സ്വദേശികളായ നസീര്‍ (40), ജസീല (37), ജന്‍സീറ (25), റിഫ (13), മുഹമ്മദ് റയാന്‍ (7) എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ കുടക് സ്വദേശികള്‍ സഞ്ചരിച്ച കാറിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

Post a Comment

Previous Post Next Post