ആംബുലന്‍സിനു സൈഡ് കൊടുത്ത ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു


ആംബുലന്‍സിനു സൈഡ് കൊടുത്ത ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു


ഓച്ചിറ സിഗ്നലിനു തെക്കുഭാഗത്ത് ദേശീയപാത 66 ല്‍ ആംബുലന്‍സിനു സൈഡു കൊടുക്കവെ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. മുതുകുളത്തു നിന്നും വളം കയറ്റി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ഇതോടെ വളം നിറച്ച ചാക്കുകള്‍ ദേശീയപാതയില്‍ നിരന്നു. അപകടത്തെത്തുടര്‍ന്ന് രണ്ടര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഓച്ചിറ എസ്.ഐ നിയാസിന്റെ നേതൃത്വത്തില്‍ പോലീസാണ് വളം നിറച്ച ചാക്കുകള്‍ േദശീയ പാതയില്‍ നിന്നും നീക്ം ചെയ്തത്. ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തി വളച്ചാക്കുകള്‍ നീക്കം ചെയ്തതിനു ശേഷമാണ് ഗതാഗതം സുഗമമായത്. ഇന്നു രാവിലെയായിരുന്നു അപകടം. ലോറി ഡ്രൈവര്‍ക്കും സഹായിക്കും പരുക്കേറ്റു. ഇവരെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post