വയനാട് പുൽപ്പള്ളി കൊളവള്ളിയിൽ മണ്ണിടിഞ്ഞ് വീണ് രണ്ടാൾ മണ്ണിനടിയിൽ പെട്ടു, ഒരാൾ മരിച്ചു

 
മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി.

വയനാട് പുൽപ്പള്ളി കൊളവള്ളിയിൽ മണ്ണിടിഞ്ഞ് വീണ് രണ്ടാൾ മണ്ണിനടിയിൽ പെട്ടു, ഒരാൾ മരിച്ചു


 കൊളവള്ളിയിൽ പുതിയ ഇറിഗേഷൻ പദ്ധതിയുടെ  പണി നടക്കുന്നിടത്ത് മണ്ണിടിഞ്ഞ് വീണ് അപകടം. രണ്ട് തൊഴിലാളികൾ  മണ്ണിനടിയിൽപ്പെട്ടു. ജെ.സി.ബി  ഉപയോഗിച്ച്  മണ്ണ് മാന്തി ആളെ പുറെത്തെടുത്തു ആശുപത്രിയിലെത്തിച്ചു . ഒരാൾ മരിച്ചു.  ഒരാളെ ബത്തേരി ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട് ഈ റോഡ് സ്വദേശി ഭൂമിനാഥൻ എന്നയാളാണ് മരിച്ചത്. പ്രകാശൻ എന്ന തൊഴിലാളിയാണ് ആശുപത്രിയിലുള്ളത് .

ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. തമിഴ്‌നാട് സ്വദേശികളായ അഞ്ച് പേരാണ് നിർമ്മാണപ്രവർത്തനങ്ങളിൽ ഏർപ്പെടുത്തിരുന്നത്. പത്തടി ഉയരത്തിലുള്ള ഒരു മൺതിട്ടയാണ് ഇടിഞ്ഞുവീണത്. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. അതേസമയം മണ്ണിനടിയിൽപ്പെട്ട് പരുക്കേറ്റ പ്രകാശിനെ പുൽപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post