തിരുവല്ല : തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊമ്ബാടി സ്വദേശി അരുണ്‍ ( 38 ) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയോടെയാണ് റെയില്‍വേ സ്റ്റേഷനും പുഷ്പഗിരി ലെവല്‍ ക്രോസിനും ഇടയിലായി ട്രാക്കിന് സമീപത്ത് കമിഴ്ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി