പാലക്കാട് തച്ചമ്ബാറ: കോഴിക്കോട് പാലക്കാട് ദേശീയ പാതയിലെ മുള്ളത്തുപാറ വളവില്‍ വനംവകുപ്പിന്‍റെ ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇരുപതു പേര്‍ക്ക് പരുക്ക്.
പരിക്കേറ്റവരെ തച്ചമ്ബാറയിലും മണ്ണാര്‍ക്കാടുമുള്ള സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
വാളയാറില്‍ നിന്നും നിലമ്ബുരിലേക്ക് പോകുന്ന ബസും തമിഴ്‌നാട്ടിലേക്കു തേങ്ങ കയറ്റി പോകുന്ന ലോറിയും തമ്മിലാണ് ഇടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം ആരുടേയും നില ഗുരുതരമല്ല.
Tags:
Accident