കോഴിക്കോട്: കോഴിക്കുഞ്ഞുങ്ങളെ കയറ്റിവന്ന മിനി ലോറി മറിഞ്ഞ് നൂറുകണക്കിന് കോഴികുഞ്ഞുങ്ങള്‍ ചത്തു. ദേശീയ പാതയില്‍ താമരശ്ശേരി പുല്ലാഞ്ഞിട് വളവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം.
പതിനാലായിരത്തോളം കോഴിക്കുഞ്ഞുങ്ങളുമായി മൈസൂരില്‍ നിന്നും മഞ്ചേരിയിലേക്ക് പോവുകയായിരുന്ന മിനിലോറിയാണ് അപകടത്തില്‍ പെട്ടത്.
അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഭാഗിഗമായി ഗതാഗതം തടസ്സപ്പെട്ടു. ഹൈവേ പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. ബാക്കിയുള്ള കോഴിക്കുഞ്ഞുങ്ങളെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി കയറ്റിയ ശേഷം രാവിലെ ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്തിയാണ് ഗതാഗതം പൂര്‍ണ്ണമായും പുനസ്ഥാപിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.