അമ്പലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു



അമ്പലപ്പുഴ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചത് ഭീതി പരത്തി. രാത്രി 8 ഓടെ ആയിരുന്നു സംഭവം. വീട്ടുപകരണങ്ങളുമായി ഹരിപ്പാട് ഭാഗത്തേക്ക് പോകുകയായിരുന്ന മിനിലോറിയിൽ തൂക്കുകുളം ഭാഗത്ത് വെച്ച് തീ പിടിക്കുന്നതു കണ്ട് നാട്ടുകാർ ബഹളം ഉണ്ടാക്കിയെങ്കിലും ഡ്രൈവർ ശ്രദ്ധിക്കാതെ മുന്നോട്ടു പോയി. പറവൂർ ജംഗ്ഷന് വടക്കുഭാഗത്തായി നാട്ടുകാർ മിനിലോറി തടഞ്ഞ് വിവരം ഡ്രൈവറെ അറിയിക്കുകയായിരുന്നു. റോഡരുകിലേക്ക് ലോറി ഒതുക്കി ഡ്രൈവർ മാറിയതിനാൽ ആളപായമില്ല. പിന്നീട് വിവരം അറിഞ്ഞ് ആലപ്പുഴ നിന്നും 2 യൂണിറ്റ് അഗ്നി രക്ഷാ യൂണറ്റത്തി തീ നിയന്ത്രണ വിധേയമാക്കി. വൈദ്യുതി പ്രവാഹം ഈ സമയം വിശ്ചേദിച്ചതിനാൻ വൻ ദുരന്തം ഒഴിവായി.

മിനിലോറിയിൽ ഉണ്ടായിരുന്ന
റ്റി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷിൻ തുടങ്ങിയ ഉപകരണങ്ങൾ പൂർണമായും കത്തിനശിച്ചു.പുന്നപ്ര പൊലീസ് തടസപ്പെട്ട ഗതാഗതം നിയന്ത്രിച്ചു.

Post a Comment

Previous Post Next Post