തിരുവല്ല: ഇരവിപേരൂരില്‍ ടോറസ് സ്കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു. നെല്ലിമല മേലേമലയില്‍ ഷേര്‍ലി വര്‍ഗീസ് (48) ആണ് മരിച്ചത്.
ഇരവിപേരൂര്‍ ജംഗ്ഷനില്‍ ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. മകളെ ബസ് കയറ്റിവിട്ട് മടങ്ങും വഴിയായിരുന്നു അപകടം. ഷേര്‍ളി സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ഷേര്‍ളിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ഷേര്‍ളി സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച ഷേര്‍ളി കുമ്ബനാട് ഫെലോഷിപ്പ് ആശുപത്രിയിലെ ജീവനക്കാരിയാണ്. അപകടത്തിനിടയാക്കിയ ലോറി തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തു.