ഷൊര്‍ണൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചുപാലക്കാട്: ഷൊര്‍ണൂര്‍ കുളപ്പുള്ളിക്കടുത്ത് അന്തിമഹാകാളന്‍ചിറയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കുളപ്പുള്ളി സഞ്ജീവനി പരപള്ളിയാലില്‍ അഭിലാഷ് (22) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറരയോടെ സുഹൃത്തുക്കളായ രണ്ടു പേര്‍ക്കൊപ്പം ചിറയില്‍ കുളിക്കുന്നതിനിടെയാണ് സംഭവം.


മുങ്ങി താണ അഭിലാഷിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും താണുപോവുകയായിരുന്നു. ഇതിനിടെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മറ്റൊരു യുവാവും മുങ്ങി താണു. ബഹളം കേട്ടതിനെ തുടര്‍ന്ന് എത്തിയ സമീപവാസി രണ്ടു പേരെയും കയര്‍ ഉപയോഗിച്ച്‌ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അഭിലാഷ് മുങ്ങി പോവുകയായിരുന്നു. തുടര്‍ന്ന് ഷൊര്‍ണ്ണൂരില്‍ നിന്നെത്തിയ അഗ്നിശമന സേന സ്ഥലത്ത് നാലു മണിക്കൂര്‍ തിരച്ചിലിനൊടുവിലാണ് അഭിലാഷിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്ബിളിയാണ് അമ്മ, സഹോദരി ഭാവന.

Post a Comment

Previous Post Next Post