കുറ്റിപ്പുറത്ത് ബസ് കയറി ബൈക്ക് യാത്രികനായ പോലീസുകാരന് ദാരുണാന്ത്യം


മലപ്പുറം : കുറ്റിപ്പുറത്ത് സ്കൂട്ടറിന് പിറകിൽ ബസിടിച്ച് ഉണ്ടായ അപകടത്തിൽ കുന്നംകുളം പോലീസ് സ്റ്റേഷനിലെ പോലീസ്‌ ഉദ്യോഗസ്ഥന് ദാരുണാന്ത്യം.


കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറും ഇരിങ്ങാലക്കുട സ്വദേശിയുമായ മൊതയിൽ ബാലന്റെ മകൻ ബിജു (40)വാണ് മരിച്ചത്.


ഇന്ന് വൈകീട്ട് 6 മണിയോടെ കുറ്റിപ്പുറത്ത് നിന്നും സ്‌കൂൾ ടീച്ചറായ ഭാര്യയെ വിളിച്ച് തിരിച്ച് വരുന്നതിന്റെ സ്കൂട്ടറിന് പിറകിൽ ബസ് ഇടിച്ചു കയറുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ബിജു മരണപ്പെട്ടു.





----------------------------------------
അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇




Post a Comment

Previous Post Next Post