കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്‌റ്റ്‌ ബസ് മീന്‍കടയിലേക്ക്‌ ഇടിച്ചുകയറി എട്ട്‌ പേര്‍ക്ക് പരിക്ക്‌.


ആലപ്പുഴ ചെങ്ങന്നൂര്‍

കാറിലിടിക്കാതിരിക്കാന്‍ വെട്ടിച്ച കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്‌റ്റ്‌ ബസ് മീന്‍കടയിലേക്ക്‌ ഇടിച്ചുകയറി എട്ട്‌ പേര്‍ക്ക് പരിക്ക്‌

.തിങ്കള്‍ പകല്‍ രണ്ടോടെ എംസി റോഡില്‍ മുളക്കുഴ ഊരിക്കടവിന്‌ സമീപമായിരുന്നു അപകടം.

എറണാകുളത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ പോയ സൂപ്പര്‍ഫാസ്‌റ്റാണ് അപകടത്തില്‍പ്പെട്ടത്. കടയിലേക്ക്‌ ഇടിച്ചുകയറിയ ബസ്‌ സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്. ഈ സമയം കടയില്‍ ആളുകളുണ്ടായിരുന്നില്ല.


ബസ്‌ ഡ്രൈവര്‍ കൊല്ലം ഈസ്‌റ്റ്‌ കല്ലട മറവൂര്‍ അശ്വതി ഭവനില്‍ ജി അനില്‍കുമാറിന്റെ (45) കൈയ്‌ക്ക്‌ ഗുരുതര പരിക്കുണ്ട്‌. കണ്ടക്‌ടര്‍ പുത്തനമ്ബലം കൊട്ടയ്‌ക്കാട് വി എസ് അനന്തപത്മന്‍ (40), യാത്രക്കാരിയായ ഉഴവൂര്‍ സ്വദേശിനി ഗീത, എറണാകുളം സ്വദേശിനി ചൈതന്യ എന്നിവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി.

Post a Comment

Previous Post Next Post