.
മാനന്തവാടികളി സ്ഥലത്തിനടുത്തുള്ള കുളത്തിൽ കാൽ വഴുതി വീണ്
ഏഴുവയസ്സുകാരൻ മരണപ്പെട്ടു.പിച്ചങ്കോട് കുനിയിൽ റഷീദ് റംല ദമ്പതികളുടെ
മകൻ റബീഅ് (7)ആണ് മരണപ്പെട്ടത്. വൈകുന്നേരം അഞ്ച് മണിക്ക്
ശേഷം കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ പിച്ചങ്കോട് എൽ പി
സ്കൂളിനോട് ചേർന്നുള്ള കളിക്കളത്തിനടുത്തുള്ള പഞ്ചായത് കുളത്തിനരികെ
ചെരുപ്പ് കണ്ടെത്തുകയായിരുന്നു.തുടർന്ന് നാട്ടുകാർ കുളത്തിൽ തിരച്ചിൽ
നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.പിച്ചങ്കോട് ജി എൽ പി സ്കൂളിലെ രണ്ടാം
ക്ലാസ് വിദ്യാർത്ഥിയാണ്.സഹോദരങ്ങൾ-റാഷിദ്,റംഷാദ്, റിഷാദ്
