കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു
മാറഞ്ചേരി: കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. അയ്യോട്ടിച്ചിറ ഗ്രാമം സ്വദേശി കണ്ണാത്ത് മുസ്തഫ എന്നവരുടെ മകൻ മുഹമ്മദ് ഷെഫിൽ(17) ആണ് മുങ്ങി മരിച്ചത്.കൂട്ടുകാരുമൊത്ത് മാറഞ്ചേരി പെരിച്ചകത്ത് പറയങ്കുളത്തിൽ കുളിക്കുന്നതിനിടെ ഷെഫിലിനെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വിദ്യാർത്ഥിയെ കണ്ടെടുത്തത്. കുളത്തിൽ നിന്നും കരയ്ക്കെത്തിച്ച ഷെഫിലിനെ ഉടൻ തന്നെ പുത്തൻപള്ളി KMM ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം പൊന്നാനി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
.jpeg)