ആലുവ മേൽപാലത്തിൽ മക്കളെ പെരിയാർ നദിയിലേക്ക് എറിഞ്ഞ ശേഷം അച്ഛനും ഒപ്പം ചാടി .

 മക്കളെ നദിയിലേക്ക് എറിഞ്ഞു.. അച്ഛനും ചാടി.. മക്കളുടെ മൃതദേഹം കിട്ടി…  ….



ആലുവ: ആലുവ മേൽപാലത്തിൽ മക്കളെ പെരിയാർ നദിയിലേക്ക് എറിഞ്ഞ ശേഷം അച്ഛനും ഒപ്പം ചാടി. പതിമൂന്നും പതിനാറും വയസ്സുള്ള മക്കളുമായാണ് പിതാവ് നദിയിലേക്ക് ചാടിയത് എന്നാണ് പ്രാഥമിക വിവരം. ആലുവ മണപ്പുറം പാലത്തിൽ നിന്നാണ് അച്ഛൻ മക്കളെ പുഴയിലേക്ക് എറിഞ്ഞത്. സംഭവം കണ്ടവർ ഉടൻ നടത്തിയ രക്ഷാപ്രവർത്തനത്തിൽ മക്കളെ ജീവനോടെ കണ്ടെത്തി. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടി ജില്ലാ ആശുപത്രിയിലും ആൺകുട്ടി സ്വകാര്യ ആശുപത്രിയിലും വെച്ച് മരിച്ചു. 

പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി ഉ​ല്ലാ​സ് ഹ​രി​ഹ​ര​ന്‍ മ​ക്ക​ളാ​യ ഏ​ക​നാ​ഥ്, കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഏ​ക​നാ​ഥ് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് കൃ​ഷ്ണ​പ്രി​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യും.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം. ആ​ലു​വ മ​ണ​പ്പു​റ​ത്തേ​ക്കു​ള്ള ന​ട​പ്പാ​ല​ത്തി​ന് മു​ക​ളി​ല്‍ ക​യ​റി​യ ശേ​ഷം പി​താ​വ് കു​ട്ടി​ക​ളെ പെ​രി​യാ​റി​ലേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു. ആ​ദ്യം ഏ​ക​നാ​ഥി​നെ​യാ​ണ് പു​ഴ​യി​ലേ​ക്ക് ഇ​ട്ട​ത്. ഈ ​സ​മ​യം പാ​ല​ത്തി​ല്‍ ക​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന കൃ​ഷ്ണ​പ്രി​യേ​യും ഇ​യാ​ള്‍ വെ​ള്ള​ത്തി​ലേ​ക്ക് എ​റി​ഞ്ഞു.

പി​ന്നാ​ലെ ഉ​ല്ലാ​സും പു​ഴ​യി​ലേ​ക്ക് ചാ​ടി. പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ള്‍ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും മൂ​ന്നു പേ​രും മ​രി​ച്ചു. ഫ​യ​ര്‍​ഫോ​ഴ്‌​സും സ്‌​കൂ​ബാ ഡൈ​വിം​ഗ് വി​ദ​ഗ്ധ​രും എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. മൂ​വ​രും സ്കൂ​ട്ട​റി​ലാ​ണ് ഈ ​ഭാ​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്. ഇ​ട​പ്പ​ള്ളി പ​ള്ളി​യി​ല്‍ പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ഉ​ല്ലാ​സ് മ​ക്ക​ളു​മാ​യി പോ​യ​തെ​ന്ന് ഭാ​ര്യ പ​റ​യു​ന്നു.

Post a Comment

Previous Post Next Post