ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്



കോട്ടയം ബേക്കർ

ജംഗ്ഷനിൽ ടോറസ് ലോറി ഇടിച്ച്

ബൈക്ക് യാത്രക്കാരന് പരിക്ക്.

നാഗമ്പടം ഭാഗത്തേക്ക്

പോവുകയായിരുന്ന ടോറസ് ലോറി

ഇതേ ദിശയിൽ

പോകുകയായിരുന്ന ബൈക്കിൽ

ഇടിച്ചാണ് അപകടമുണ്ടായത് . ഇടിച്ച് 


അപകടത്തെ തുടർന്ന് കൈയ്ക്ക്

പരിക്കേറ്റ അമയന്നൂർ

സ്വദേശിയായ ഒ.എ ജോണിനെ

കോട്ടയം മെഡിക്കൽ കോളേജ്

ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട്

മണിയോടെയാണ് അപകടം

ഉണ്ടായത് . റോഡിൽ വാഹനം

മറിഞ്ഞു വീഴുന്നത് കണ്ടു വഴി

യാത്രക്കാർ ബഹളം വെച്ചതോടെ

ആണ് ടോറസ് ലോറി നിർത്തിയത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ

ട്രാഫിക് പൊലീസ് പരിക്കേറ്റയാളെ

കോട്ടയം മെഡിക്കൽ കോളേജ്

ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post