പോലീസുകാരനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.




പോലീസുകാരനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പെരുമ്ബട്ടി പോലീസ് സ്റ്റേഷനിലെ സി പി ഒ അനീഷിനെയാണ് ചെങ്ങന്നൂര്‍ പ്രാവിന്‍കൂട്ടിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച രാവിലെയാണ് അനീഷ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയത്.

ജോലിയിലെ സമ്മര്‍ദത്തെക്കുറിച്ച്‌ മാതാവിനോട് സൂചിപ്പിച്ച ശേഷം മുകള്‍നിലയിലെ മുറിയിലേക്ക് പോയ അനീഷിനെ ഏറെ നേരം ആയിട്ടും പുറത്തേക്ക് കണ്ടില്ല. തുടര്‍ന്ന് മാതാവ് മുറിയിലെത്തി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.


മാതാവിന്റെ നിലവിളി കേട്ടെത്തിയഅയല്‍ക്കാര്‍ അനീഷിനെ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജോലിയില്‍ നേരിടുന്ന സമ്മര്‍ദത്തെക്കുറിച്ച്‌ അനീഷ് നേരത്തെ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നതായാണ് വിവരം.

Post a Comment

Previous Post Next Post