കൊല്ലം: ചിന്നക്കട ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. ചാത്തിനാംകുളം സുമേഷ് ഭവനത്തില്‍ സുമേഷ് (27), ഗിരിഭവനത്തില്‍ സുജിത്ത് (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഗുരുതര പരിക്കേറ്റ സുമേഷിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുജിത്ത് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി ഒന്‍പതോടെ ചിന്നക്കട റൗണ്ടില്‍വച്ചാണ് അപകടം. തെങ്കാശിയില്‍ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് ഇടിച്ചത്.