പോത്തിനെ ഇടിച്ചു ബൈക്കില്‍ നിന്നും തെറിച്ചു വീണ യുവാവ് KSRTC ഇടിച്ച് മരിച്ചുആലപ്പുഴ; പോത്ത് ഇടിച്ചു ബൈക്കില്‍ നിന്നും തെറിച്ചു വീണ യുവാവ് കെഎസ്‌ആര്‍ടിസി ബസ് കയറി മരിച്ചു

കരുവാറ്റ വടക്ക് ആറ്റുവാ തലയ്ക്കല്‍ നാസര്‍ (36) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10ന് ഹരിപ്പാട് ദേശീയപാതയില്‍ പവര്‍ ഹൗസ് ജംക്‌ഷന് സമീപമായിരുന്നു അപകടം.

പോത്തിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ നാസറിനെ പിന്നാലെ വന്ന കെഎസ്‌ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. സമീപത്തെ പുരയിടത്തില്‍ നിന്ന് അഴിഞ്ഞു വന്ന പോത്താണ് അപകടമുണ്ടാക്കിയത്. ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു. മാരു ആണ് ഭാര്യ. സൗരവ്, സാംരം​ഗ് എന്നിവര്‍ മക്കളാണ്.

Post a Comment

Previous Post Next Post