ഗുണ്ടല്‍പേട്ട :ഇന്നു രാവിലെ ഗുണ്ടല്‍പേട്ടില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഈങ്ങാപ്പുഴ പൂലോട് സ്വദേശി നെടുവേലില്‍ നവാസ്(38)മരണപ്പെട്ടു.
ഈങ്ങാപ്പുഴയില്‍ പച്ചക്കറി വ്യാപാരം നടത്തുകയായിരുന്ന നവാസ് പച്ചക്കറിയെടുക്കാന്‍ പുറപ്പെട്ട ഗുഡ്സ് വാഹനം ബന്ദിപ്പൂര് ചെക്ക് പോസ്റ്റിന് അടുത്തുവച്ച് ഗ്യാസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍ ഗുഡ്സ് വാഹനം പൂര്‍ണ്ണമായും തകര്‍ന്നു.ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ പരിക്കുകളോടെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു,ഇവരുടെ പരിക്ക് സാരമുള്ളതല എന്നാണ് പ്രാഥമിക വിവരം.
ഹോസ്പിറ്റലിലേക്ക് മാറ്റിയ മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി പുതുപ്പാടി സ്വദേശികളടക്കം സ്ഥലത്തെത്തി.