എടവണ്ണപ്പാറയിൽ ലോറിയും ബൈക്കും ഇടിച്ച് യുവാവ് മരിച്ചു.


മലപ്പുറം  കൊണ്ടോട്ടി എടവണ്ണപ്പാറയിൽ  സ്കൂളിലും അമ്പലത്തിനും ഇടയിൽ എളമരം റോഡിൽ ലോറിയും ബൈക്കും ഇടിച്ച് യുവാവ് മരിച്ചു

വെള്ളിയാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത് .മെഡിസിനുമായി പോകുന്ന ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് എടവണ്ണപ്പാറ കോലോത്തും പറമ്പ് സയ്യിദ് ബി.എസ് കെ തങ്ങളുടെ മകൻ പതിനേഴുകാരൻ സഈദ് തങ്ങൾ മരണപ്പെട്ടത്. ചാലിയപ്രം സ്കൂളിന് സമീപത്ത് എസ് വളവ് കഴിഞ്ഞ ഉടനെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ സഈദ് തങ്ങൾ തെറിച്ച് വീഴുകയായിരുന്നു .ഉടൻ തന്നെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചങ്കിലും രക്ഷിക്കാനായില്ല

കോടങ്ങാട് പള്ളിദർസ് വിദ്യാർത്ഥിയാണ് മരണപ്പെട്ട സഈദ് തങ്ങൾ .

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാറ് മറിഞ്ഞ് ഇതേ റോഡിൽ ഒമ്പത് വയസുള്ള മുഹമ്മദ് നജാദും മരണപ്പെട്ടത്. റോഡിൻ്റെ വീതി കുറവാണ് അപകട കാരണമായി നാട്ടുകാർ പറയുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാവും മലപ്പുറം ഈസ്റ്റ് ജില്ല ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടുമായ സയ്യിദ് ബി.എസ്.കെ തങ്ങളുടെ മകനാണ് മരിച്ച സഈദ് തങ്ങൾ

കാറിനെ മറികടക്കുന്നതിനിടെ ലോറിയുമായി കൂട്ടി ഇരിക്കുകയായിരുന്നു എന്നാണ് ദൃസാക്ഷികളിൽ നിന്നും അറിയാൻ കഴിഞ്ഞത്Post a Comment

Previous Post Next Post