നിയന്ത്രണം വിട്ട കാർ മരത്തിലേക്ക് ഇടിച്ച് ഒരാൾ മരണപ്പെട്ടു രണ്ടു പേർക്ക് പരിക്ക്



എടപ്പാൾ : മലപ്പുറം എടപ്പാൾ തുയ്യത്ത് നിയന്ത്രണം വിട്ട കാർ മരത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.


പൊന്നാനി പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന കറുത്ത കുഞ്ഞാലിന്റെ അസൈനാർ എന്നയാളാണ് മരണപ്പെട്ടത്. കുടുംബ സമേതം ഏർവാടിയിൽ സിയാറത്ത് കഴിഞ്ഞ് മടങ്ങി വരവേ തുയ്യത്ത് വെച്ച് കാർ മരത്തിൽ ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിൽ മരിച്ച അസൈനാറിന്റെ ഭാര്യ റാബിയ, മകൾ ഫാത്തിമ എന്നിവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ്.

അസൈനാറിന്റെ മൃതദേഹം നിലവിൽ


പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും.

Post a Comment

Previous Post Next Post