കാസര്‍ഗോഡ്: വെള്ളരിക്കുണ്ട് കാറ്റാംകവയില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഈട്ടിത്തട്ട് സ്വദേശി ജോഷിയാണ് അപകടത്തിൽ മരിച്ചത്. മലയോര ഹൈവേയില്‍ കാറ്റാംകവല ചുരത്തിന് സമീപമായിരുന്നു അപകടം. കെ.എസ്.ആര്‍.ടി.സി പുറകോട്ട് എടുത്തപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് പുറകിലുണ്ടായിരുന്ന ബൈക്ക് യാത്രികന് മുകളിലൂടെ കയറുകയായിരുന്നു. ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു.
കനത്ത മഴയിൽ ഇന്നലെ ഗതാഗതം തടസപ്പെട്ടിരുന്നു. തുടർന്ന് ഇന്ന് രാവിലെ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും റോഡിൽ ഗതാഗതം തടസപ്പെട്ടതോടെ ബസ് പുറകിലേക്കെടുക്കുകയായിരുന്നു. ഇതിനിടയിലാണ് നിയന്ത്രണം നഷ്ടമായി ബൈക്ക് യാത്രികനെ ഇടിച്ചത്.