മലപ്പുറം കൊണ്ടോട്ടി
മാവൂർ:എടവണ്ണപ്പാറ-എളമരം മാവൂർ റോഡിൽ പാഞ്ചേരി ജലാലിയ്യ കോളേജിന് സമീപത്തായി നടന്ന വാഹനാ അപകടത്തിൽ പത്ത് വയസ്സുകാരൻ മരണപെട്ടു.പോപ്പുലർ ഫ്രണ്ട് നാഷണൽ സെക്രട്ടറി നാസറുദ്ദീൻ എളമരത്തിന്റെ സഹോദരൻ എടവണ്ണപ്പാറ സ്വദേശി നവാസിന്റെ( ആശി ഹോസ്പിറ്റൽ ) മകൻ മുഹമ്മദ് നജാദ് ( 10 ) ആണ് മരിച്ചത്.
ചെറുവാടി സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇന്ന് രാത്രി അപകടത്തിൽപ്പെട്ടത്.റോഡിലെ കുഴി വെട്ടിക്കുമ്പോൾ നിയന്ത്രണം വിട്ടകാർ സമീപത്തെ മരത്തിൽ ഇടിച്ച് മറിയുകയാണ് ചെയ്തതെന്ന് നാട്ടുക്കാർ പറഞ്ഞു. പരിക്കേറ്റവരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
