കനത്ത മഴ കാസർകോടിലും കണ്ണൂരിലും മാഹിയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധികാസറഗോഡ് ജില്ലയില്‍ അതി ശക്തമായ മഴ തുടരുകയും പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തില്‍ നാളെ (ജൂലൈ 6 ബുധനാഴ്ച)കാസര്‍കോട് ജില്ലയിലെ അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്‌ക്കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കോളേജുകള്‍ക്ക് അവധി ബാധകമല്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്.

കാലവർഷം അതിതീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മാഹിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ ആറ് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു

കണ്ണൂര്‍ : കനത്തമഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, ഐ സി എസ് ഇ, സി ബി എസ് ഇ സ്കൂളുകള്‍, അംഗനവാടികള്‍ എന്നിവ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ട‍ര്‍ അറിയിച്ചു.


Post a Comment

Previous Post Next Post