തൃശ്ശൂർ കോഴിക്കോട്: ദേശീയപാതയില്‍ ഇടിമുഴിക്കല്‍ സ്പിന്നിങ് മില്‍ ടൗണിനടുത്ത് കാല്‍നട യാത്രക്കാരന്‍ ബൈക്ക് ഇടിച്ചു മരിച്ചു.
രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി പൂവഞ്ചേരി വീട്ടില്‍ മുഹമ്മദിന്റെ മകന്‍ കോയ (44) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍.
ഇയാള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ രാമനാട്ടുകര ഭാഗത്ത് നിന്നും വേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്താല്‍ ബൈക്കില്‍ നിന്നും റോഡില്‍ മൂന്ന് മീറ്ററോളം ദൂരത്തിലേക്ക് തെറിച്ചു വീണ കൊണ്ടോട്ടി സ്വദേശിയായ ബൈക്ക് യാത്രികന് പരുക്കേറ്റു.
