അടൂര്‍: കെഎസ്‌ആര്‍ടിസി കവലയില്‍ രണ്ട് ബസും രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു.
ബൈക്ക് യാത്രക്കാരനായ കൊടുമണ്‍ ഇലംപ്ലാങ്കുഴിയില്‍ പുത്തന്‍വീട്ടില്‍ രാജേഷ് (45)നാണ് പരുക്കേറ്റത്. കാലിലൂടെ ബസിന്‍്റെ മുന്‍ ചക്രം കയറിയിറങ്ങിയ രാജേഷിനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ 11.30 നായിരുന്നു അപകടം. പത്തനംതിട്ട ഏഴംകുളം അടൂര്‍ വഴി ചവറയ്ക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഒരു കാറിന്‍്റെ പുറകില്‍ ചെന്നിടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തില്‍ ഈ കാര്‍ തൊട്ട് മുന്നിലുള്ള മറ്റൊരു കാറില്‍ ഇടിച്ച് നീങ്ങി മുന്നില്‍ കിടന്ന സ്വകാര്യ ബസിന്‍്റെ പുറകില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. അമിത വേഗതയില്‍ എത്തിയ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷമാണ് തൊട്ട് മുന്നിലുള്ള കാറില്‍ ഇടിച്ചു കയറിയത്.
അടൂരില്‍ നിന്നും ഏഴംകുളം ഭാഗത്തേക്കു പോകുകയായിരുന്നു ബൈക്ക്. അപകടത്തില്‍ കാര്‍ ബസിനടിയില്‍ പെട്ടു. ബസിന്‍്റെ മുന്‍വശത്തെ ഗ്ലാസും കാറുകളുടെ ഗ്ലാസുകളും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം കെഎസ്‌ആര്‍ടിസി ജംഗ്ഷനില്‍ ഗതാഗതം തടസപ്പെട്ടു. ബസിനടിയില്‍പെട്ട കാര്‍ സമീപത്തുണ്ടായിരുന്നവരും പൊലീസും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനങ്ങള്‍ നീക്കിയത്.
