ഇന്നലെ കാണാതായ പന്ത്രണ്ടുകാരിയെ റോഡരികിലെ പൊന്തക്കാട്ടിൽ അബോധാവസ്ഥയിൽ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് വെമ്പായം പെരുമ്പൂരിലെ റോഡരികിൽ പെൺകുട്ടിയെ ചോരയൊലിച്ച നിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം 

കാണാതായ പന്ത്രണ്ടുകാരിയെ

റോഡരികിലെ പൊന്തക്കാട്ടിൽ

അബോധാവസ്ഥയിൽ കണ്ടെത്തി.

വെമ്പായത്തെ റോഡരികിലാണ്

പെൺകുട്ടിയെ തലപൊട്ടി ചോരയൊലിച്ച

നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി

നിലവിൽ തിരുവനന്തപുരം മെഡിക്കൽ

കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.


വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ്

വെമ്പായം പെരുമ്പൂരിലെ റോഡരികിൽ

പെൺകുട്ടിയെ ചോരയൊലിച്ച നിലയിൽ



കണ്ടെത്തിയത്. റോഡരികിലെ

പൊന്തക്കാട്ടിൽനിന്ന് എന്തോ ഞെരക്കം

കേട്ടുനോക്കിയ വഴിയാത്രക്കാരനാണ്

പെൺകുട്ടിയെ ആദ്യം കണ്ടത്. തുടർന്ന്

ഇയാൾ സമീപത്തെ വീട്ടിലെ സ്ത്രീകളെ

വിളിച്ചുവരുത്തുകയായിരുന്നു. ഉടൻതന്നെ

ഇവർ പോലീസിൽ വിവരമറിയിക്കുകയും

പോലീസെത്തി പെൺകുട്ടിയെ

ആശുപത്രിയിലേക്ക് കൊണ്ടുപോവുക

ചെയ്തു.


Post a Comment

Previous Post Next Post