നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങിയ യുവാവ് തീവണ്ടിക്കടിയില്‍പ്പെട്ട് മരിച്ചു.
തിരുച്ചിറപ്പള്ളിയില്‍ എം.ആര്‍.എഫ്. കമ്ബനിയില്‍ ഇലക്‌ട്രിക്കല്‍ സൂപ്പര്‍വൈസറായ മഹേഷ് പോണ്ടിച്ചേരി-മംഗളൂരു എക്‌സ്പ്രസില്‍ പോത്തന്നൂരില്‍നിന്നാണ് കയറിയത്. തിരൂരില്‍ വണ്ടി നിര്‍ത്തിയതറിയാന്‍ വൈകിയെന്നു സംശയിക്കുന്നു.
4.58-ന് വണ്ടി വിട്ടപ്പോള്‍ പെട്ടെന്ന് ചാടിയിറങ്ങുകയായിരുന്നു. കാല്‍തെറ്റി തീവണ്ടിക്കടിയിലേക്കു വീഴുകയായിരുന്നു. . സത്യകുമാറിന്റെയും സുനിതയുടെയും മകനാണ്. സഹോദരി: മഞ്ജിത. സുരേഷ്‌കുമാറാണ് സഹോദരീഭര്‍ത്താവ്.
