ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു



ചേലക്കര: പരക്കാട് മംഗലത്ത് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥിനി മരിച്ചു. തമിഴ്നാട് സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി വജിയ(16) ആണ് മരിച്ചത്. പരക്കാടുള്ള ബന്ധുവീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു. ക്വാറി പരിസരത്ത് നിൽക്കവേ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പോലീസും, ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

Previous Post Next Post