പിക്കപ്പ് വാനിടിച്ച് കാൽനടയാത്രകാരൻ മരണപ്പെട്ടു



കോഴിക്കോട് 

നാദാപുരം - കല്ലച്ചി സംസ്ഥാന പാതയിൽ 

നാദാപുരത്ത് മത്സ്യകയറ്റുന്നപിക്കപ്പ് വാനിടിച്ച് കാൽനടയാത്രക്കാരനായ പാതിര പ്പറ്റ സ്വദേശി മാവുള്ള പറമ്പത്ത് അശോകൻ(56) ആണ് മരണപ്പെട്ടത്.

കല്ലാച്ചി - നാദാപുരത്തിന് അടുത്ത് കസ്തൂരി ക്കുളത്ത് ഇന്നു രാവിലെയാണ് അപകടം ഉണ്ടാകുന്നത്. കുറ്റ്യാടിയിൽ നിന്ന് ചോമ്പാൽ ഹാർബറിലേക്ക് മത്സ്യത്തിനു പോവുകയായിരുന്നു മീൻ വണ്ടി . അമിത വേഗതയിലാണ് വണ്ടി വന്നത് എന്ന് നാട്ടുകാർ പറഞ്ഞു.


കല്ലാച്ചിക്കും നാദാപുരത്തിന്നും ഇടയിലുള്ള ബാറ്ററി കടയിലേക്ക് ജോലിക്ക് പോവുകയാണ് മരണപ്പെട്ട അശോകൻ . ഉടനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Post a Comment

Previous Post Next Post